Honorarium and Sitting Fee of President and Members : Brief Description

This post briefly explains the details about the Honorarium and Sitting Fee of President and Elected Members of Local Self Government Institutions in Kerala viz Grama Panchayath, Block Panchayath and District Panchayath

കേരളത്തിലെ ത്രിതല പഞ്ചായത്തു സംവിധാനത്തിലെ (ഗ്രാമപ്പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ  പഞ്ചായത്ത് ) ജനപ്രതിനിധികളുടെ മാനവേതനവും ഹാജര്‍ബത്തയും നല്‍കുന്നതുമായി ബന്ധപ്പെട്ട വിശദാംശങ്ങളാണ് ഈ പോസ്റ്റ് ചര്‍ച്ച ചെയ്യുന്നത്.

To GoTo the Main Page to Download Tool and Government Orders Click Here

In this post we are not trying to describe things chronologically like history episodes. Instead we are moving from latest to older. We think this will help Establishment Clerks of Panchayath Offices to deal with it.

ഇതില്‍ ചരിത്രസംഭവം വിവരിക്കുന്നതുപോലെ തുടക്കം മുതല്‍ അവസാനത്തേക്കല്ല വിവരണം നടക്കുന്നത്, പഞ്ചായത്തുകളിലെ ജീവനക്കാര്‍ക്ക് കാര്യങ്ങള്‍ നിര്‍വ്വഹിക്കല്‍ എളുപ്പമാക്കുന്നതിന് ഏറ്റവും പുതിയതുമുതല്‍ പഴയവയിലേക്കാണ് ഇതിലെ കാര്യങ്ങള്‍ പോകുന്നത്.

Among the Few orders we dealt with here, the first is G.O.(P) No.292/2013 Dated 04-09-2013

This order increases the monthly honorarium of elected members by Rs.1,000/- with reference to G.O.(P) No.260/2011  Dated 20-10-2011. And we can read that these amounts should be met with Own Fund in the case of Grama Panchayaths, Municipalities and Corportations and General Purpose Fund for Block Panchayath and District Panchayath

നമുക്ക് ആദ്യം കാണേണ്ടി വരുന്ന ഉത്തരവ് ബഹു. സര്‍ക്കാരിന്‍റെ  04-09-2013 തീയതിയിലെ സ.ഉ.(അച്ചടി) നം.292/2013/ത.സ്വ.ഭ.വ നമ്പര്‍ ഉത്തരവാണ്.

20-10-2011 തീയതിയിലെ സ.ഉ.(അച്ചടി) നം.260/11/ത.സ്വ.ഭ.വ. നമ്പര്‍ ഉത്തരവു പ്രകാരം പുതുക്കി നല്‍കിയ പ്രതിമാസമാനവേതനം 2013ലെ 292 നമ്പര്‍ ഉത്തരവില്‍ 01-04-2013 മുതല്‍ വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. എല്ലാവര്‍ക്കും രൂ.1,000/- വീതം വര്‍ദ്ധിപ്പിച്ചുകൊണ്ടാണ് ഉത്തരവായിട്ടുള്ളത്.

ഗ്രാമപ്പഞ്ചായത്ത്, മുനിസിപ്പാലിറ്റി,  കോര്‍പ്പറേഷന്‍ അംഗങ്ങളുടെ മാനവേതനം തനതുഫണ്ടില്‍നിന്നും ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ മാനവേതനം ജനറല്‍ പര്‍പ്പസ് ഫണ്ടില്‍നിന്നുമാണ് വഹിക്കേണ്ടത്.

G.O.(P) No.292/2013 Dated 04-09-2013 Click Here

 

And the next is G.O.(P) No.260/2011  Dated 20-10-2011

This order was issued to raise the honorarium by Rs.1,000/- with reference to  G.O.(P) No.36/08/L.S.G.D. Dated 07-02-2008.

ഇനി നമുക്ക്

20-10-2011 തീയതിയിലെ സ.ഉ.(അച്ചടി) നം.260/11/ത.സ്വ.ഭ.വ. നമ്പര്‍ ഉത്തരവു പരിശോധിക്കാം.

07-02-2008 തീയതിയിലെ സ.ഉ.(അച്ചടി) നം.36/08/ത.സ്വ.ഭ.വ. നമ്പര്‍ ഉത്തരവു പ്രകാരം പുതുക്കി നിശ്ചയിച്ച ജനപ്രതിനിധികളുടെ പ്രതിമാസമാനവേതനം 01-04-2011 മുതല്‍ പ്രാബല്യത്തോടെ വര്‍ദ്ധിപ്പിച്ചുകൊണ്ട് ഉത്തരവായിട്ടുണ്ട്. എല്ലാവര്‍ക്കും രൂ.1,000/- വീതമാണ് വര്‍ദ്ധിപ്പിച്ചിട്ടുള്ളത്.

G.O.(P) No.260/2011  Dated 20-10-2011 Click Here

Now we may examine G.O.(P) No.36/08/L.S.G.D. Dated 07-02-2008.

This order raises both the honorarium and sitting fee of members with reference to G.O.(P) No.265/2004 Dated 13-08-2004

It is with this order we are allotting Sitting Fee to the representatives. The orders shows some ceiling to Sitting Fee.

ഇനി 07-02-2008 തീയതിയിലെ സ.ഉ.(അച്ചടി) നം.36/08/ത.സ്വ.ഭ.വ. നമ്പര്‍ ഉത്തരവു പരിശോധിക്കാം.

13-08-2004 തീയതിയിലെ സ.ഉ.(അച്ചടി) നം.265/04/ത.സ്വ.ഭ.വ.  ഉത്തരവു പ്രകാരം പുതുക്കി നിശ്ചയിച്ച പ്രതിമാസമാനവേതനവും ഹാജര്‍ബത്തയും 01-10-2007 മുതല്‍ പ്രാബല്യത്തോടെ വര്‍ദ്ധിപ്പിച്ച് ഉത്തരവായിരിക്കുന്നു.

ഈ ഉത്തരവിലാണ് ഹാജര്‍ബത്തയുടെ നിരക്ക് സൂചിപ്പിച്ചിട്ടുള്ളത് എന്നതിനാല്‍ 2008ലെ ഈ ഉത്തരവുകൂടി നിര്‍ബന്ധമായും ജീവനക്കാര്യം കൈകാര്യം ചെയ്യുന്ന ഗുമസ്തന്‍ മനസ്സിലാക്കിയേ പറ്റൂ.  ഹാജര്‍ബത്ത പരമാവധി എത്ര നല്‍കാം എന്ന സീലിംഗും ഈ ഉത്തരവില്‍ നല്‍കിയിട്ടുണ്ട്. പരമാവധി അഞ്ചു യോഗങ്ങള്‍ക്കു വരെ ഹാജര്‍ബത്ത നല്‍കാം എന്നാണ് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുള്ളത് എങ്കിലും ചില കണക്കാക്കലുകളില്‍ വ്യത്യാസം കാണുന്നുണ്ട്.

60 രൂപ ഹാജര്‍ ബത്തയുള്ളവര്‍ക്ക് അഞ്ചു യോഗത്തില്‍ പങ്കെടുത്താല്‍ ലഭിക്കുന്നത് 5 * 60 = 300 രൂപ തന്നെയാണ്.

എന്നാല്‍ 75 രൂപ ഹാജര്‍ ബത്തയുള്ളവര്‍ക്ക് അഞ്ചുയോഗത്തില്‍ പങ്കെടുത്താല്‍       5 * 75 = 375 രൂപ നല്‍കുന്നതിന് അനുവദിച്ചിട്ടില്ല, മറിച്ച്, രൂ.360/- പരമാവധി നല്‍കാം എന്നാണ് ഉത്തരവില്‍ കാണിച്ചിട്ടുള്ളത്. ഇക്കാര്യം നമ്മള്‍ വ്യക്തമായി മനസ്സിലാക്കിയില്ലെങ്കില്‍ ചിലപ്പോഴെങ്കിലും തെറ്റുപറ്റാനോ, ചില ചോദ്യങ്ങള്‍ക്കുമുന്നില്‍ കുഴങ്ങിപ്പോകാനോ സാദ്ധ്യതയുണ്ട്.

G.O.(P) No.36/08/L.S.G.D. Dated 07-02-2008 Click Here

Now let us have a look on G.O.(P) No.265/2004 Dated 13-08-2004

It gives us some details about our establishment matters.

This orders says that our representatives will get honorarium even if they are on leave upto six months with the permission of Panchayaths.

They can avail the honorarium even if they are getting income from other sources including that of Government.

The orders says the Vice President in charge of President can get the honorarium of president for the period of taken charge.

ഇനി നമുക്കു പരിശോധിക്കേണ്ടത് 13-08-2004 തീയതിയിലെ സ.ഉ.(അച്ചടി) നം.265/04/ത.സ്വ.ഭ.വ.  ഉത്തരവാണ്. ഈ ഉത്തരവിലെ കണക്കുകള്‍ നമുക്ക് മറക്കാം. കാരണം പുതിയ ഉത്തരവുകള്‍ പ്രകാരമേ, നമുക്ക് മാനവേതനവും ഹാജര്‍ബത്തയും അനുവദിക്കേണ്ടി വരികയുള്ളൂ.

പക്ഷേ, ഈ ഉത്തരവ് നമുക്ക് കൈവശം സൂക്ഷിക്കേണ്ടിവരുന്നത് മറ്റു ചില വശങ്ങളാലാണ്. മാനവേതനം സംബന്ധമായ ചില വിശദാംശങ്ങള്‍ ഈ ഉത്തരവില്‍ ഉള്ളതുകൂടി നാം മനസ്സിലാക്കിവെക്കണം.

(൧) തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ പഞ്ചായത്തിന്‍റെ അനുമതിയോടുകൂടി ലീവെടുത്താല്‍ പരമാവധി ആറുമാസം വരെ മാനവേതനത്തിന് അര്‍ഹതയുണ്ടായിരിക്കും.

(൨) തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്ക് ഗവണ്‍മെന്‍റ് ഉള്‍പ്പെടെ മറ്റു സ്രോതസ്സുകളില്‍നിന്നും വരവ് ഉണ്ടായിരുന്നാലും മാനവേതനത്തിന് അര്‍ഹതയുണ്ടായിരിക്കും.

(൩) ഉപാദ്ധ്യക്ഷന്‍ അദ്ധ്യക്ഷന്‍റെ ചാര്‍ജ്ജ് വഹിക്കുമ്പോള്‍ ആ അംഗത്തിന് അദ്ധ്യക്ഷന്‍റെ മാനവേതനത്തിന് അര്‍ഹത ഉണ്ടായിരിക്കും. അങ്ങനെ ചുമതല വഹിക്കുന്ന കാലയളവ് 30 ദിവസത്തില്‍ കുറവാണെങ്കില്‍ ചുമതല വഹിച്ച ദിവസം കണക്കാക്കി ആനുപാതികമായി മാനവേതനം നല്‍കാവുന്നതാണ്.

(൪) ഗ്രാമപ്പഞ്ചായത്തിനും ബ്ലോക്ക്  പഞ്ചായത്തിനും ഓരോ ജീപ്പും ജില്ലാ പഞ്ചായത്തുകള്‍ക്ക് മൂന്നു വാഹനങ്ങളും മാത്രമേ ഉണ്ടാകാന്‍  പാടുള്ളൂ. കൂടുതല്‍ വാഹനങ്ങളുള്ള സ്ഥാപനങ്ങള്‍ അവ ലേലം ചെയ്തു വില്‍ക്കുകയോ, ഗവണ്‍മെന്‍റിന്‍റെ അനുമതിയോടുകൂടി മറ്റു സ്ഥാപനങ്ങള്‍ക്കോ ഓഫീസുകള്‍ക്കോ കൈമാറുകയോ ചെയ്യണം.

(൫) ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റിന് സ്വന്തമായി ഒരു ഡ്രൈവറെ ദിവസക്കൂലി അടിസ്ഥാനത്തില്‍ നിയമിക്കാവുന്നതാണ്. എന്നാല്‍ പഞ്ചായത്തില്‍ മൂന്നു സര്‍ക്കാര്‍ ഡ്രൈവര്‍മാര്‍ നിലവിലുണ്ടെങ്കില്‍ ദിവസക്കൂലി നിയമനം അനുവദനീയമല്ല.

(൬) ജനപ്രതിനിധികളുടെ യാത്രാബത്ത കേരള സര്‍വ്വീസ് ചട്ടങ്ങള്‍ അനുസരിച്ച് നിജപ്പെടുത്തിയിരിക്കുന്നു. ജില്ലാതല യാത്രകള്‍ക്ക് സര്‍ക്കാര്‍ അനുശാസിച്ചിരിക്കുന്ന മാസ/ത്രൈമാസ പരിധി ബാധകമാണ്. എന്നാല്‍ ഔദ്യോഗിക ആവശ്യത്തിനായി ജില്ല വിട്ടു നടത്തേണ്ട യാത്രകള്‍ മാസ/ത്രൈമാസ പരിധിയില്‍ ഉള്‍പ്പെടുകയില്ല.

(൭) മാനവേതനം, ഹാജര്‍ബത്ത, യാത്രാബത്ത തുടങ്ങിയ ആവശ്യങ്ങള്‍ക്കുള്ള ഫണ്ട് തനതുഫണ്ടില്‍നിന്നോ സര്‍ക്കാര്‍ നല്‍കുന്ന പൊതുകാര്യങ്ങള്‍ക്കായുള്ള ഗ്രാന്‍റില്‍നിന്നോ വഹിക്കാവുന്നതാണ്.

G.O.(P) No.265/2004 Dated 13-08-2004 Click Here

Now Let’s go through some older Government Orders. This will help us to solve some issues and doubts.

G.O.(MS) No.180/98/LSGD Dated 31-08-1998 says that if the members have any other jobs they should not be given the honorarium. But at that time sitting fee may be given.

ഇനി നമുക്ക് ചില ചരിത്രരേഖകള്‍കൂടി പരിശോധിക്കാം.

ജീവനക്കാര്യം കൈകാര്യം ചെയ്യുന്ന ഗുമസ്തന്‍ എന്ന നിലയില്‍ ഇവ കൂടി അറിഞ്ഞിരിക്കുന്നത് വരാനിരിക്കുന്ന ചില സാഹചര്യങ്ങളെയും സംശയങ്ങളെയും നേരിടുന്നതിന് ഉതകും എന്നതിനാല്‍ ഇനിയുള്ള ഭാഗം സമയമുണ്ടെങ്കില്‍ വായിക്കാം.

31-08-1998 തീയതിയിലെ സ.ഉ.(കൈ).180/98/ത.സ്വ.ഭ.വ. നമ്പര്‍ ഉത്തരവില്‍ തദ്ദേശ ഭരണവകുപ്പ് – അധികാര വികേന്ദ്രീകരണ സമിതിയുടെ അന്തിമ റിപ്പോര്‍ട്ട് പ്രകാരം ചില നിബന്ധനകള്‍ വെച്ചിരുന്നു.

വേറെ എവിടെയെങ്കിലും ജോലിയുള്ളവര്‍ക്ക് ഹാജര്‍ബത്തയ്ക്ക് മാത്രമേ അര്‍ഹതയുള്ളൂവെന്ന് ഈ ഉത്തരവില്‍ നിഷ്കര്‍ഷിക്കുന്നു.

G.O.(MS) No.180/98/LSGD Dated 31-08-1998 Click Here

But by the Order G.O.(MS) No.233/98/LSGD Dated 31-10-1998 this condition is relaxed.

എന്നാല്‍  31-10-1998 തീയതിയിലെ സ.ഉ.(കൈ) 233/98/തഭവ നമ്പര്‍ ഉത്തരവില്‍ ഈ നിബന്ധന നീക്കം ചെയ്തു. ഇക്കാര്യത്തില്‍ ഒരു അന്തിമ തീരുമാനം ഉണ്ടാകുന്നതുവരെ എല്ലാ അംഗങ്ങള്‍ക്കും മാനവേതനത്തിന് അര്‍ഹതയുണ്ടായിരിക്കുന്നതാണെന്ന് ഉത്തരവായി.

G.O.(MS) No.233/98/LSGD Dated 31-10-1998 Click Here

 

To GoTo the Main Page to Download  Government Orders Click Here

To get the Free tool to deal with the Honorarium and Sitting Fee Click Here