G.O.MS.No.51-2013-LSGD dated 07-02-2013 On Creating Post of Assistant Secretary

സര്‍ക്കാര്‍ 07-02-2013 തീയതിയിലെ G.O.MS.No.51-2013-LSGD എന്ന ഉത്തരവിലൂടെ  ഗ്രാമപ്പഞ്ചായത്തുകളില്‍ ജൂണിയര്‍ സൂപ്രണ്ടിന് സമാനമായ അസിസ്റ്റന്‍റ് സെക്രട്ടറി എന്ന തസ്തിക സൃഷ്ടിച്ചുകൊണ്ട് ഉത്തരവായി.

അധികാരവികേന്ദ്രീകരണ പ്രക്രിയയുടെ ഭാഗമായി ഗ്രാമപ്പഞ്ചായത്തുകളില്‍ അര്‍പ്പിതമായ അധികചുമതലകള്‍ നിര്‍വ്വഹിക്കുന്നതിന് കൂടുതല്‍ ജീവനക്കാര്‍ ആവശ്യമായ പശ്ചാത്തലത്തില്‍ ശാസ്ത്രീയമായ പഠനത്തിന്‍റെ അടിസ്ഥാനത്തില്‍ ഗ്രാമപ്പഞ്ചായത്തുകളിലെ സ്റ്റാഫ് പാറ്റേണ്‍ പുതുക്കി നിശ്ചയിക്കണമെന്ന് ഒമ്പതാം സംസ്ഥാന ശമ്പള പരിഷ്ക്കരണ കമ്മീഷന്‍ ശുപാര്‍ശ ചെയ്തതിന്‍റെ അടിസ്ഥാനത്തിലാണ് നിയമനം.

ഗ്രാമപ്പഞ്ചായത്തുകളില്‍ ഇപ്പോഴും 1982ലെ സ്റ്റാഫ് പാറ്റേണ്‍ ആണ് നിലവിലുള്ളതെന്നും 1994ല് പഞ്ചായത്ത് രാജ് നിയമം നിലവില്‍ വന്നതോടെ ജോലി ഭാരത്തില്‍ വന്‍ വര്‍ദ്ധനയുണ്ടായെന്നും ഒരു എല്‍.ഡി.ക്ലാര്‍ക്ക് തസ്തിക മാത്രമാണ് 1982നു ശേഷം പുതുതായി അനുവദിച്ചതെന്നു്ം അന്വേഷണ സമിതി വിലയിരുത്തിയിരുന്നു.

ഇക്കാര്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പുതിയ തസ്തിക അനുവദിച്ചത്.

ഉത്തരവിന്‍റെ പൂര്‍ണ്ണരൂപം ലഭിക്കുന്നതിന് താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here to Download G.O.

Leave a comment